പൂനെ: ഓസ്ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് പൂനെയിൽ തുടക്കമാകും. തുടർച്ചയായ ഏഴാം പരമ്പര ജയം ലക്ഷ്യമിട്ടാണ് ടീം ഇന്ത്യ കങ്കാരുക്കളെ നേരിടുന്നത്. ബംഗ്ലാദേശിനെതിരെ കളിച്ച അതേ ടീമിനെ തന്നെയാകും പൂനെയിലും അണിനിരത്തുക.
ബാറ്റിംഗിലും ബോളിംഗിലും മിന്നുന്ന ഫോം തുടരുന്ന ഇന്ത്യയെ കീഴടക്കുക ഓസ്ട്രേലിയയ്ക്ക് ദുഷ്കരമാകും. നാല് വർഷം മുമ്പ് ഉപഭൂഖണ്ഡത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ പരമ്പര തൂത്തുവാരിയിരുന്നു.