തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോൽസവത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനത്തുക ഇതുവരെ സംസ്ഥനസർക്കാർ വിതരണം ചെയ്യ്തിട്ടില്ല. വിജയം നേടിയ വിദ്യാർത്ഥികൾക്ക് ബാങ്ക് അക്കൗണ്ട് വഴി തുക കൈമാറുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ ലഭിച്ചില്ലെന്ന പരാതികളുമായി വിജയം നേടിയ വിദ്യാർത്ഥികളും രംഗത്തെത്തി.
ഒന്നാം സമ്മാനം നേടുന്ന വിദ്യാർത്ഥികൾക്ക് 2000 രൂപയും, രണ്ടാം സമ്മാനക്കാർക്ക് 1000 രൂപയുമാണ് നൽകേണ്ടത്. സാധാരണ രീതിയിൽ സമ്മാനത്തുക കലോൽസവ വേദിയിൽ വച്ച് തന്നെയാണ് മുൻകാലങ്ങളിൽ നൽകിയിരുന്നത്. എന്നാൽ ഇതിന് മാറ്റം വരുത്തിയാണ് ഇത്തവണ സ്കൂളുകളിലെ പ്രിൻസിപ്പാൾമാരുടെ അക്കൗണ്ട് വഴി നൽകാനുളള തീരുമാനം സർക്കാർ കെക്കൊണ്ടത്. സമ്മാന തുക ലഭിക്കാതിനെതിരെ സമ്മാനത്തിന് അർഹരായ വിദ്യാർത്ഥികളും രംഗത്തെത്തിയിരിക്കുകയാണ്.
ഈ അദ്ധ്യായന വർഷം അവസാനിക്കാൻ ഒരു മാസം മാത്രമാണ് ഇനി ബാക്കിയുളളത്. സർക്കാരിന്റെ ഈ അനാസ്ഥക്കെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.