ഭുവനേശ്വർ : ഒഡിഷ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കവേ ബിജെഡിയെ ഞെട്ടിച്ച് ബിജെപി മുന്നേറ്റം . 55 സീറ്റുകൾ ബിജെപി നേടിയപ്പോൾ ബിജെഡിക്ക് 50 സീറ്റുകൾ ലഭിച്ചു . കോൺഗ്രസിന് ഇതുവരെ ജയിക്കാനായത് 3 സീറ്റുകളിൽ മാത്രം.
കഴിഞ്ഞ നാലു ഘട്ടങ്ങളിലും ബിജെഡിയ്ക്കായിരുന്ന മുൻ തൂക്കമെങ്കിലും ഉജ്ജ്വല പ്രകടനം നടത്താൻ ബിജെപിക്ക് കഴിഞ്ഞിരുന്നു . അഞ്ചാം ഘട്ടത്തിൽ ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ബിജെഡിയെ ഞെട്ടിച്ച് ബിജെപി മുന്നിലെത്തിയിരിക്കുകയാണ്
ഇതുവരെ തെരഞ്ഞെടുപ്പ് നടന്ന 692 സീറ്റുകളിൽ 243 സീറ്റ് ബിജെപി നേടിക്കഴിഞ്ഞു . കഴിഞ്ഞ തവണ ആകെ 36 സീറ്റുകൾ മാത്രമാണ് ബിജെപിക്കുണ്ടായിരുന്നത് . 359 സീറ്റുകൾ ബിജെഡി നേടിയപ്പോൾ കോൺഗ്രസ് വെറും 48 സീറ്റുകളിൽ ഒതുങ്ങി .