കൊല്ലം: മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നടിയെ അക്രമിച്ച കേസിൽ, പ്രതികരണവുമായി നടനും എംഎൽഎയുമായ കെ.ബി.ഗണേഷ് കുമാർ. മലയാള സിനിമയെ ഭരിക്കുന്നത് അധോലോകമാണ്. മാഫിയയുടെ പിടിയിൽ നിന്ന് ചലച്ചിത്ര മേഖലയെ മോചിപ്പിക്കുക എളുപ്പമല്ലെന്നും ഗണേഷ് പറഞ്ഞു.
സൗഹൃദമുള്ള അന്തരീക്ഷമായിരുന്നു മലയാള സിനിമയിലുണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു കാലമായി സാമൂഹിക വിരുദ്ധന്മാർ സിനിമ മേഖലയിലേക്ക് നുഴഞ്ഞ് കയറിയിട്ടുണ്ട്. സിനിമയിൽ കൊച്ചി കേന്ദ്രീകരിച്ച് ഒരു അധോലോകം തന്നെ പ്രവർത്തിക്കുന്നുണ്ട്.
സംവിധായകൻ കമലിന് മലയാള സിനിമയെക്കുറിച്ച് ഒന്നുമറിയില്ല. കമലിനെക്കുറിച്ച് കൂടതലൊന്നും എന്നെക്കൊണ്ട് പറയിപ്പിക്കാതിരിക്കുന്നതാണ് കമലിന് നല്ലത്. കമൽ തന്റെ ഫോണിലേക്ക് വിളിച്ചാൽ ഇതിനെക്കുറിച്ച് വിശദീകരിച്ചു കൊടുക്കാമെന്നും ഗണേഷ് കുമാർ കൊല്ലത്ത് പറഞ്ഞു.