ലണ്ടൻ: തീവ്രവാദവുമായി ബന്ധപ്പെട്ട വകുപ്പുകളിൽ അഞ്ചു കൗമാരക്കാർ ലണ്ടനിൽ അറസ്റ്റിൽ. പൊലീസ് നടത്തിയ റെയിഡുകൾക്കൊടുവിലാണ് ഇവർ അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.
15 മുതൽ 19 വരെ പ്രായമുളളവരാണ് അറസ്റ്റിലായവരെന്ന് പൊലീസ് പറഞ്ഞു. തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ പേരിലുളള സംശയത്തേത്തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ലണ്ടൻ മെട്രോപോളിറ്റൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
നിരോധിത സംഘടനയിൽ ചേരുന്നതിനായി ഇവർ യാത്ര പുറപ്പെടാൻ തയ്യാറെടുത്തിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം സൗത്ത് ലണ്ടനിൽ നാലു വീടുകളിൽ പൊലീസ് റെയിഡ് നടത്തിയിരുന്നു. ഇതിനേത്തുടർന്നു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവർ അറസ്റ്റിലായതെന്നാണ് വിവരം. 2015ൽ ഈസ്റ്റ് ലണ്ടനിൽ നിന്നും കാണാതായ മൂന്നു പെൺകുട്ടികൾ സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നതായാണ് പൊലീസ് കരുതുന്നത്.