ന്യൂഡൽഹി: നാഗാലാൻഡ് മുഖ്യമന്ത്രി ടി.ആർ സെലിയാങ് രാജി വച്ചു. പാർട്ടി എം.എൽ.എമാർ സർക്കാരിനുളള പിന്തുണ പിൻവലിച്ച് ദിവസങ്ങൾക്കുളളിലാണ് സെലിയാങ് തന്റെ രാജി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സംസ്ഥാനത്ത് ഗോത്രവർഗ്ഗക്കാരുടെ സമരം തുടരുന്നതിനിടെയാണ് തീരുമാനം.
ഇതേത്തുടർന്ന് നാളെ രാവിലെ പത്തുമണിക്ക് പാർട്ടിയുടെ പൊതുയോഗം സെലിയാങ് വിളിച്ചിട്ടുണ്ട്. എല്ലാ പാർട്ടി അംഗങ്ങളോടും യോഗത്തിൽ പങ്കെടുക്കുന്നതിനും നാഗാലാൻഡ് ജനതയ്ക്കു വേണ്ടി പൊതുസമ്മതനായ ഒരു നേതാവിനെ തിരഞ്ഞെടുക്കുന്നതിനും സെലിയാങ് അഭ്യർത്ഥിച്ചു.