കൊച്ചി: കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തിൽ സിനിമാ പ്രവർത്തകരുടെ കൂട്ടായ്മയായ അമ്മയുടെ നേതൃത്വത്തിൽ കൊച്ചിയിൽ പ്രതിഷേധയോഗം നടക്കുന്നു. പ്രതിഷേധത്തിൽ ചലച്ചിത്ര-രാഷ്ട്രീയരംഗത്തെ പ്രമുഖർ പങ്കെടുത്തു. കൊച്ചി ദർബാർ ഹാളിലാണ് പ്രതിഷേധയോഗം സംഘടിപ്പിച്ചത്.
അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്, സംവിധായകരായ മേജർ രവി, ജോഷി, രഞ്ജിത്ത്, കമൽ അഭിനേതാക്കളായ മമ്മൂട്ടി, ദിലീപ്, മനോജ് കെ ജയൻ, സിദ്ദിഖ്, ലാൽ, സുരേഷ് കൃഷ്ണ, കാളിദാസ് ജയറാം, മഞ്ജു വാര്യർ, ഗീതു മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.