കൊല്ലം: ബി.ജെ.പി കടയ്ക്കൽ പഞ്ചായത്ത് സമിതി പ്രസിഡന്റ് രവീന്ദ്രനാഥിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി കൊല്ലത്ത് ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്.
പാൽ, പത്രം തുടങ്ങിയ അവശ്യ സർവ്വീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.
അതേസമയം, സിപിഎം അക്രമത്തിൽ കൊല്ലപ്പെട്ട രവീന്ദ്രനാഥിന്റെ സംസ്കാര ചടങ്ങ് വൈകുന്നേരം മൂന്ന് മണിക്ക് കടയ്ക്കലെ വീട്ടുവളപ്പിൽ നടക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം, പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.