ചെന്നൈ: തമിഴ്നാട് നിയമസഭയിൽ വോട്ടെടുപ്പിനിടെ കയ്യാങ്കളി. ഡിഎംകെ അംഗങ്ങൾ സ്പീക്കറെ ഘെരാവോ ചെയ്തു. സ്പീക്കറുടെ മേശയും, കസേരകളും, മൈക്കും തകർത്ത് പ്രതിഷേധം. ബഹളം തുടങ്ങിയത് രഹസ്യ ബാലറ്റെന്ന ആവശ്യം സ്പീക്കർ തള്ളിയതോടെ.
മുഖ്യമന്ത്രി പളനി സ്വാമി വിശ്വാസ പ്രമേയം അവതരിപ്പിച്ചതിന് ശേഷം നാടകീയമായ സംഭവങ്ങളാണ് നിയമസഭയില്‍ അരങ്ങേറിയത്.
വോട്ടെടുപ്പ് മാറ്റി വയ്ക്കണമെന്ന ആവശ്യവും അനുവദിച്ചില്ല. ഒരു മണി വരെ സഭ നിർത്തി വച്ചു.