ന്യൂഡൽഹി: ചരക്ക് സേവന നികുതി കൗൺസിലിന്റെ പത്താമത്തെ യോഗം ഇന്ന് നടക്കും. ബില്ലിന് കൗൺസിൽ യോഗത്തിൽ അന്തിമ രൂപമാകുമെന്നാണ് സൂചന. കൃഷി, കാർഷികവൃത്തിയിലേർപ്പെടുന്ന വ്യക്തി തുടങ്ങിയ നിർവചനങ്ങളിലാണ് ധാരണയാകാനുളളത്.
നിയമമന്ത്രാലയം പരിശോധിച്ച് ശരിവച്ച കരട് കൗൺസിലിന്റെ ഉപസമിതി ഇന്നലെ ചർച്ച ചെയ്തു. ജിഎസ്ടി ജൂലൈ ഒന്നിന് നടപ്പാക്കാമെന്നാണ് കഴിഞ്ഞ മാസം 16 ലെ യോഗത്തിൽ ധാരണയായത്.