തിരുവനന്തപുരം : സാംബവസഭ ആചാര്യനും സാമുദായിക പരിഷ്കർത്താവുമായ കവാരികുളം കണ്ടൻ കുമാരന്റെ പേര് വിജെടി ഹാളിന് നൽകണമെന്ന് ഒ രാജഗോപാൽ എം എൽ എ .ഇതിനായി പ്രധാനമന്ത്രിക്ക് നിവേദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
സാംബവ മഹാസഭയുടെ 102-ാം സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനവും കാവാരിക്കുളം കണ്ടന് കുമാരന്റെ പ്രജാസഭാ പ്രസംഗത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 1915 ലാണ് കാവാരികുളം കണ്ടൻ കുമാരൻ ശ്രീമൂലം പ്രജാസഭയിൽ അംഗമായത് . അവശ ജന വിഭാഗങ്ങൾക്ക് വിദ്യാഭ്യാസത്തിന് സ്കോളർഷിപ്പ് നൽകണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് അദ്ദേഹമായിരുന്നു.
അയ്യൻ കാളിക്ക് പിന്നാലെ പിന്നാക്കക്കാർക്കായി 52 സ്കൂളുകൾ സ്ഥാപിച്ച നവോത്ഥാന നായകനാണ് കണ്ടൻ കുമാരനെന്ന് രാജഗോപാൽ ചൂണ്ടിക്കാട്ടി .1915 മുതൽ 18 വരേയും പിന്നീട് 1926 മുതൽ 1932 വരേയും കുമാരൻ സഭയിൽ അംഗമായിരുന്നു .
വിക്ടോറിയ രാജ്ഞിയുടെ കിരീടധാരണത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച കെട്ടിടമാണ് വിക്ടോറിയ ജൂബിലി ടൗൺ ഹാൾ എന്ന വിജെടി ഹാൾ .