തൃശ്ശൂർ: ജിഷ്ണു പ്രണോയിയുടെ മരണത്തിന് ശേഷമുണ്ടായ വിദ്യാർഥി പ്രതിഷേധത്തെത്തുടർന്ന് ഒരുമാസമായി അടച്ചിട്ടിരിക്കുകയായിരുന്ന പാമ്പാടി നെഹ്റു കോളേജിൽ ഇന്ന് ക്ലാസുകൾ ആരംഭിക്കും. കഴിഞ്ഞ ദിവസം ജില്ലാ കലക്ടർ കൗശികന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയെത്തുടർന്നാണ് ക്ലാസുകൾ ആരംഭിക്കാൻ തീരുമാനിച്ചത്.
കലക്ടർ നൽകിയ ഉറപ്പിൻമേലാണ് വിദ്യാർഥികൾ സമരം അവസാനിപ്പിച്ചത്. ജിഷ്ണുപ്രണോയിയുടെ സമരത്തിന് ഉത്തരവാദികളായ കോളേജ് ചെയർമാൻ കൃഷ്ണദാസ് ഉൾപ്പെടെയുള്ളവർ കോളേജിൽ കയറാൻ പാടില്ല എന്നാണ് നിർദ്ദേശം.