ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരന് കിം ജോങ് നാമിനെ കൊലപ്പെടുത്തിയ കേസില്‍ മലേഷ്യന്‍ യുവതി പിടിയില്‍. ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. രണ്ട് യുവതികള്‍ക്കും നാല് പുരുഷന്മാര്ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം.
നാമിനെ അക്രമിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ്് കൊലപാതകത്തില്‍ 6പേര്‍ക്ക് പങ്കുണ്ടെന്നും ഇതില്‍ രണ്ട് പേര് സ്ത്രീകളാണെന്നുമുള്ള നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നത്.