തൃശ്ശൂര്‍: തൃശ്ശൂരില്‍ ബിജെപി പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു. മുക്കാട്ടുകര സ്വദേശി നിര്‍മ്മലാണ് കൊല്ലപ്പെട്ടത്. ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് നിര്‍മ്മലിന് കുത്തേറ്റത്.
കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് തൃശ്ശൂര്‍ ജില്ലയില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.