ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. സംഭവം ശ്രദ്ധയില്‍പെട്ട ഉടന്‍ തന്നെ വെബ്സൈറ്റ് താല്‍ക്കാലികമായി ബ്ലോക്ക് ചെയ്തു.
നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററിലെ സാങ്കേതിക സംഘം വെബ്സൈറ്റ് പുന:സ്ഥാപിക്കാന്‍ ശ്രമം തുടങ്ങി. ആരാണ് ഹാക്കിംഗിന് പിന്നിലെന്ന് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ മാസം പാകിസ്ഥാനില്‍ നിന്നുളള ഹാക്കിംഗ് സംഘം എന്‍എസ്ജി വെബ്സൈറ്റ് ഹാക്ക് ചെയ്യുകയും പ്രധാനമന്ത്രിക്കും ഇന്ത്യയ്ക്കും എതിരായ സന്ദേശങ്ങള്‍ ഇടുകയും ചെയ്തിരുന്നു.
നാല് വര്‍ഷത്തിനുളളില്‍ കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെയും സംസ്ഥാന സര്‍ക്കാരുകളുടെയും 700 ലധികം വെബ്സൈറ്റുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. 8348 പേരെ ഇതുമായി ബന്ധപ്പെട്ട് സൈബര്‍ കുറ്റകൃത്യങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.