കൊച്ചി: സിറിയന്‍ ഓര്‍ത്തഡോക്സ് സഭയില്‍ നിന്നും 6 മെത്രാന്മാരെ പുറത്താക്കി. സഭയുടെ പരമാദ്ധ്യക്ഷനായ പാത്രിയര്‍ക്കീസിനെതിരെ നീക്കം നടത്തി സഭ പിളര്‍ത്താന്‍ ശ്രമിച്ചവരെയാണ് സഭാ സുന്നഹദോസ് പുറത്താക്കിയത്. പാത്രിയര്ക്കീസിനെതിരെയുളള നീക്കത്തില്‍ കേരളത്തിലെ യാക്കോബായ സഭയ്ക്കും പങ്കുളളതായാണ് ആരോപണം.
സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരാമാദ്ധ്യക്ഷനായ നിലവിലെ പാത്രിയര്‍ക്കിസ് ബാവയെ സ്ഥാനഭ്രഷ്ടനാക്കാന്‍ നീക്കം നടത്തിയ 6 മെത്രാന്മാരാണ് സഭ പുറത്താക്കിയത്. അച്ചടക്കലംഘനം നടത്തിയ മെത്രാന്മാരെ പുറത്താക്കിയ വിവരം കഴിഞ്ഞ ദിവസമാണ് സഭ ഔദ്യോഗികമായി പുറത്തുവിട്ടത്. കേരളത്തിലെ യാക്കോബായ സഭയുടെ മാതൃസഭയാണ് സിറിയന്‍ ഒര്‍ത്തഡോക്സ് സഭ. പാത്രിയര്ക്കിസിനെതിരായുളള നീക്കത്തില്‍ കേരളത്തില്‍ നിന്നുളള മെത്രാന്മാരുടെ പിന്തുണയും ഉളളതായാണ് വിവരം.
ഇവിടുത്തെ വിഷയങ്ങളില്‍ നിലവിലെ പാത്രിയര്‍ക്കിസ് ബാവ അനാവശ്യമായി കൈകടത്തുകയാണെന്നും കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം വേണമെന്നുമാണ് കേരളത്തിലെ യാക്കോബായ സഭയുടെ നിലപാട്. പാത്രിയര്ക്കിസിനെതിരെ ഇതേ ആരോപണം തന്നെയായിരുന്നു പുറത്തായ മെത്രാന്മാരും ഉന്നയിച്ചിരുന്നത്. കേരളത്തിലെ മെത്രാന്മാരും ആഗോള സുന്നഹദോസിലെ മെത്രാന്മാരും ചേര്‍ന്ന് സഭ പിളര്‍ത്തി പുതിയ പാത്രിയര്‍ക്കിസ് ബാവയെ വാഴിക്കാനുളള ശ്രമത്തിലായിരുന്നു എന്നാണ് ആരോപണം.
ഇത് തിരച്ചറിഞ്ഞതിനെ തുടര്‍ന്നാണ് വിമതനീക്കത്തിന് നേതൃത്വം നല്കിയ മെത്രാന്മാരെ സഭ സുന്നഹദോസ് പുറത്താക്കിയത്. സഭയുടെ അധികാരത്തെ ചൊല്ലിയുളള തര്‍ക്കം വിശ്വാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.