ലക്നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ ഒന്നാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി. 63ശതമാനം പോളിംഗാണ് ആദ്യഘട്ടത്തിൽ രേഖപ്പെടുത്തിയത്. പ്രാഥമിക കണക്കനുസരിച്ച് ആണ് പോളിംഗ് ശതമാനം.
കാര്യമായ അനിഷ്ട സംഭവങ്ങളില്ലാതെയാണ് ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായത്. 15 ജില്ലകളിലെ 73 മണ്ഡലങ്ങളിലേക്കായിരുന്നു ഇന്ന് വോട്ടെടുപ്പ് നടന്നത്. 836 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടിയത്.
ഏഴുഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പ് മാര്‍ച്ച് എട്ടിന് അവസാനിക്കും. മാർച്ച് 11ന് ആണ് വോട്ടെണ്ണൽ.