ലണ്ടന്‍: യൂറോപ്യന്‍ യൂണിയന് വിടാനുളള ബ്രക്സിറ്റ് ബില്ലിന് ഹൗസ് ഓഫ് കോമണ്‍സ് എംപിമാരുടെ അംഗീകാരം. 122 നെതിരേ 494 വോട്ടുകള്‍ക്കാണ് ബില്ല് അംഗീകരിച്ചത്.
ഷാഡോ ബിസിനസ് സെക്രട്ടറി ക്ലീവ് ലെവിസ് ഉള്‍പ്പെടെ 52 ലേബര്‍ എംപിമാര്‍ പാര്‍ട്ടി തീരുമാനത്തെ എതിര്‍ത്ത് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. ബില്ലിന് ഇനി ഉപരിസഭയായ ഹൗസ് ഓഫ് ലോര്‍ഡ്സ് അംഗീകാരം നല്‍കണം.
ബില്ലില്‍ കഴിഞ്ഞ ആഴ്ച പ്രാഥമിക വോട്ടെടുപ്പ് നടന്നിരുന്നു. ഹൗസ് ഓഫ് കോമണ്‍സിന്റെ അംഗീകാരത്തെ ചരിത്രമെന്നാണ് ബ്രക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് വിശേഷിപ്പിച്ചത്. ഹിതപരിശോധനയെ തുടര്‍ന്നാണ് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകാന്‍ ബ്രിട്ടന് തീരുമാനിച്ചത്.