കുവൈത്ത് സിറ്റി : പാകിസ്ഥാനുൾപ്പെടെ അഞ്ച് മുസ്ളിം ഭൂരിപക്ഷ രാജ്യങ്ങൾക്ക് കുവൈത്തിന്റെ വിസ വിലക്ക് . സിറിയ , ഇറാഖ് , അഫ്ഗാനിസ്ഥാൻ , ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് വിസ വിലക്ക് ഏർപ്പെടുത്തിയത് .
2015 ൽ കുവൈറ്റിലെ ഷിയ പള്ളിയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ 27 പേർ കൊല്ലപ്പെട്ടിരുന്നു കുവൈറ്റ് നേരിടുന്ന മതഭീകരവാദ ഭീഷണി ഒഴിവാക്കാനാണ് വിസ നിരോധനം ഏർപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. . നേരത്തെ സിറിയയിൽ നിന്നുള്ളവർക്ക് മാത്രമായിരുന്നു നിരോധനം ഉണ്ടായിരുന്നത് .
ഏഴ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അമേരിക്ക വിസ നിരോധനം ഏർപ്പെടുത്തിയതിന് തൊട്ടു പിന്നാലെയാണ് കുവൈറ്റിന്റെ തീരുമാനം. ഇറാഖ് , സിറിയ , ഇറാൻ , സുഡാൻ , ലിബിയ, സോമാലിയ , യെമൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് അമേരിക്ക നിരോധനം ഏർപ്പെടുത്തിയത് .
പാകിസ്ഥാനിൽ നിന്നുള്ളവർക്കും അമേരിക്ക വിസ വിലക്ക് ഏർപ്പെടുത്തിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നു . എന്നാൽ അമേരിക്കയ്ക്ക് മുൻപേ കുവൈറ്റ് പാകിസ്ഥാനെതിരെ തീരുമാനമെടുത്തത് ശ്രദ്ധേയമായി .