കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ അന്വേഷണത്തില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി രാജേഷ് എംഎല്‍എയും നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി തളളി. സിബിഐ അന്വേഷണം നിയമപരമല്ലെന്നായിരുന്നു ഇരുവരുടെയും വാദം.
കേസില്‍ പൊലീസ് അന്വേഷണം അവസാന ഘട്ടത്തിലാണെന്നും അതുകൊണ്ടുതന്നെ അന്വേഷണം സിബിഐയ്ക്ക് വിടേണ്ട കാര്യമില്ലെന്നും ഇരുവരും വാദിച്ചു. പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വീണ്ടും അന്വേഷണം നടത്തുന്നത് തടയണമെന്നും ഹര്‍ജിയില്‍ ഇവര്‍ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സിംഗിള്‍ ബെഞ്ചിലും ഇരുവരും ഇതേ വാദം ഉന്നയിച്ചിരുന്നെങ്കിലും കോടതി അത് തളളിക്കൊണ്ടാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. തുടര്‍ന്നാണ് വീണ്ടും ഇരുവരും ആവശ്യവുമായി ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്. കേസ് അന്വേഷണത്തില്‍ അപാകത ഉണ്ടായി എന്ന സിംഗിള്‍ ബെഞ്ചിന്റെ കണ്ടെത്തല്‍ ഡിവിഷന് ബെഞ്ച് ശരിവെക്കുകയും ചെയ്തു. കേസില്‍ സിബിഐയുടെ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി.