ന്യൂഡൽഹി: രാജ്യതലസ്ഥാനത്തിന്റെ പുതിയ പൊലീസ് കമ്മീഷണറായി അമൂല്യ പട്നായിക് ചുമതലയേൽക്കും. ഒഡിഷ സ്വദേശിയായ പട്നായിക് നിലവിൽ ഡൽഹിയുടെ ഭരണച്ചുമതലയുളള സ്പെഷ്യൽ കമ്മീഷണറായാണ് സേവനമനുഷ്ഠിച്ചു വരുന്നത്.
മുൻ കമ്മീഷണറായിരുന്ന അലോക് വർമ്മ സി.ബി.ഐ മേധാവിയയി തിരഞ്ഞെടുക്കപ്പെട്ട ഒഴിവിലേക്കാണ് അമൂല്യ പട്നായിക് നിയമിതനായിരിക്കുന്നത്. ധർമ്മേന്ദ്രകുമാർ, ദീപക് മിശ്ര എന്നീ ഐ.പി.എസ് ഓഫീസർമാരുടെ പേരുകളും പരിഗണനയിലുണ്ടായിരുന്നെങ്കിലും, സർവ്വീസ് റെക്കോർഡുകളും, സേനയിലെ സൽപ്പേരും പരിഗണിച്ചാണ് അമൂല്യ പട്നായിക്കിന്റെ പേര് അന്തിമമായി തീരുമാനിച്ചത്.