ന്യൂഡൽഹി : വിവാദ ആത്മീയ നായകൻ അസാറാം ബാപ്പുവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ബലാത്സംഗക്കേസിലെ ജാമ്യാപേക്ഷയാണ് തള്ളിയത് . കഴിഞ്ഞ രണ്ടു വർഷമായി ജയിലിൽ കഴിയുന്ന അസാറാം ആരോഗ്യപരമായ കാരണങ്ങളാലാണ് ജാമ്യം ആവശ്യപ്പെട്ടത് .
2013 ആഗസ്റ്റ് 3 ന് രാജസ്ഥാൻ പോലീസാണ് അസാറാമിനെ അറസ്റ്റ് ചെയ്തത്. ജോഷ്പൂരിൽ വച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിലായിരുന്നു അറസ്റ്റ്.