ലഖ്നൗ : ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക പാർട്ടി അദ്ധ്യക്ഷൻ അമിത് ഷാ പുറത്തിറക്കി . ജനക്ഷേമത്തിനായി പ്രതിജ്ഞയെടുക്കുന്ന പ്രകടന പത്രിക ക്ഷേമപദ്ധതികളുടെ പെരുമഴയാണ് വാഗ്ദാനം ചെയ്യുന്നത് . ഭരണഘടനാനുസൃതമായി നിയമവിധേയമായി രാമക്ഷേത്ര നിർമ്മാണം പ്രകടന പത്രികയിൽ ഉറപ്പ് നൽകുന്നു .
പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ..
ബാബാസാഹബ് അംബേദ്കർ ഫണ്ടിലേക്ക് 500 കോടീ വകയിരുത്തും
എല്ലാ കോളേജുകളിലും സർവകലാശാലകളിലും സൗജന്യ വൈഫൈ
എല്ലാ വീടുകളിലും 24 മണിക്കൂർ വൈദ്യുതി ഉറപ്പാക്കും
ഗ്രാമങ്ങൾ തമ്മിൽ ബന്ധപ്പെടുത്താൻ ചെറിയ ബസ് സർവീസുകൾ ആരംഭിക്കും
മുഖ്യമന്ത്രിയുടെ കീഴിൽ പൂർവാഞ്ചൽ , ബുന്ദേൽഖണ്ഡ് എന്നീ മേഖലകളുടെ വികസനത്തിനായി ബോർഡുകൾ സ്ഥാപിക്കും
മുത്വലാഖിനെപ്പറ്റി സ്ത്രീകളിൽ നിന്ന് അഭിപ്രായം ശേഖരിച്ച് സുപ്രീം കോടതിയെ അറിയിക്കും.
എല്ലാ കാർഷിക വായ്പകളും എഴുതിത്തള്ളും . പലിശയില്ലാതെ വായ്പ നൽകും.
കാർഷിക വികസനത്തിനായി 150 കോടിയുടെ പാക്കേജ്
ബുന്ദേൽ ഖണ്ഡിന് പ്രത്യേക പരിഗണന
ഗുണ്ടാരാജില്ലാത്ത അഴിമതിവിരുദ്ധ ഉത്തർപ്രദേശ്
സ്റ്റാർട്ട് അപ്പുകൾക്കായി ആയിരം കോടിയുടെ ഫണ്ട്
ജോലികളിൽ 90 ശതമാനവും ഉത്തർപ്രദേശിലെ യുവാക്കൾക്ക്
വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പും മാസം ഒരു ജിബി ഫ്രീഡാറ്റയും
മടുത്ത അഞ്ചുവർഷത്തിനുള്ളിൽ എല്ലാ വീടുകളിലും ശുചിമുറികൾ , എല്ലാ വീടുകളിലും പാചകവാതകം .