ഓസ്ട്രേലിയൻ ഓപ്പണിൽ, ഇന്ന് വീനസ് സഹോദരിമാരുടെ പോരാട്ടം. സെറീനാ വില്യംസും, വീനസ് വില്യംസും ഏറ്റുമുട്ടുമ്പോൾ ആരുജയിച്ചാലും അത് ചരിത്രനേട്ടമാകും. സെറീന ജയിച്ചാൽ ഏറ്റവുമധികം ഗ്ലാൻസ്ലാം കിരീടങ്ങൾ നേടുന്ന റെക്കോഡിന് ഉടമയാകും.
22 ഗ്ലാൻസ്ലാം നേട്ടങ്ങളെന്ന സ്റ്റെഫി ഗ്രാഫിന്റെ റെക്കോഡാകും സെറീന പഴങ്കഥയാക്കുന്നത്. ജയിച്ചുകയറിയാൽ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോഡാണ് വീനസിനെ കാത്തിരിക്കുന്നത്.
പുരുഷ വിഭാഗത്തിൽ, ഏവരും കാത്തിരിക്കുന്ന ഫെഡറർ-നദാൽ ക്ലാസിക് പോരാട്ടം നാളെയാണ്.