മുൻ ലോക ഒന്നാം നമ്പർ താരം സ്പെയിനിന്റെ റാഫേൽ നദാൽ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് പുരുഷവിഭാഗം ഫൈനലിൽ കടന്നു. സെമിയിൽ ബൾഗേറിയയുടെ ദിമിത്രി ഗ്രിഗോറിനെ 4 മണിക്കൂറും 56 മിനിട്ടും നീണ്ട മാരത്തൺ മത്സരത്തിലാണ് നദാൽ കീഴടക്കിയത്.സ്കോർ 7-5,6-3,1-6,4-6,6-3.
റോജർ ഫെഡററാണ് ഫൈനലിൽ നദാലിന്റെ എതിരാളി. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും ഒരു ഗ്രാൻസ്ലാം ടൂർണമെന്റിന്റെ ഫൈനലിൽ ഏറ്റുമുട്ടുക.
മിക്സഡ് ഡബിൾസിൽ സാനിയമിർസ – ഇവാന് ഡോഡിഗ് സഖ്യവും ഫൈനലിലെത്തി. ഓസ് ട്രേലിയയുടെ സാം ഗ്രോത്ത് -സാമാന്ത സ്റ്റോസർ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്കോർ 6-4, 2-6, 10-5.