ദുബായ്: ഇന്ത്യയുടെ 68-ാം റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ പങ്ക് ചേര്‍ന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയും. ആശംസകള്‍ നേര്‍ന്നുകൊണ്ട് ബുര്‍ജ് ഖലീഫ ത്രിവര്‍ണ്ണമണിഞ്ഞു. 15 മിനിറ്റ് നേരമാണ് ബുര്‍ജ് ഖലീഫ ഭാരതത്തിന്റെ ദേശീയ പതാക പ്രദര്‍ശിപ്പിച്ചത്.
ഇന്ത്യയുടെ 68-ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ ദേശീയ പതാക പ്രദര്‍ശിപ്പിച്ച് ഞങ്ങളും പങ്കുചേരുന്നുവെന്ന് ബുര്‍ജ് ഖലീഫയുടെ ഔദ്യോഗിക പേജില്‍ ട്വീറ്റ് ചെയ്തു.
മൂന്ന് വട്ടമായാണ് എല്‍ഇഡി ലൈറ്റ് ഉപയോഗിച്ച് ത്രിവര്‍ണ്ണ പതാക പ്രദര്‍ശിപ്പിക്കുന്നത്.
മറ്റ് രാജ്യങ്ങളുടെ പതാകയുടെ നിറങ്ങള്‍ ബുര്‍ജ് ഖലീഫ ഇതിന് മുന്‍പ് അണിഞ്ഞിട്ടുണ്ടെങ്കും ഇന്ത്യന്‍ പതാകയുടെ നിറമണിയുന്നത് ഇതാദ്യമാണ്.
ഇത്തവണത്തെ ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘാഷത്തില്‍ അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് മുഖ്യാതിഥി.