ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയായെത്തിയ അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍സായിദ് അൽ നഹ്യാന് രാഷ്ട്രപതി ഭവനിൽ ഊഷ്മള സ്വീകരണം.
രാഷ്ട്രപതി പ്രണബ് മുഖർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് അൽ-നഹ്യാനെ സ്വീകരിച്ചു. സൈന്യം ഗാർഡ് ഓഫ് ഓണറും നൽകി. കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ് ലിയും ഒപ്പമുണ്ടായിരുന്നു.
തുടർന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിൽ പുഷ്പചക്രം അർപ്പിച്ച കിരീടാവകാശി സന്ദർശനത്തിന്റെ ഓർമ്മ യ്ക്കായി വൃക്ഷത്തൈയും നട്ടു.
ഇന്ന് ഉച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.