ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ മുഖ്യാതിഥിയായ അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ അൽ നഹ്യാൻ ഡൽഹിയിലെത്തി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ സ്വീകരിച്ചു.
പ്രോട്ടോക്കോൾ മറികടന്നാണ് പ്രധാനമന്ത്രി അൽ നഹ്യാനെ സ്വീകരിക്കാനായെത്തിയത്. ഇന്ത്യ-യുഎഇ ഉഭയകക്ഷി ബന്ധങ്ങളെ പുതിയ തലത്തിലേക്ക് ഉയർത്തുന്ന 16ഓളം കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പു വയ്ക്കും.
യുഎഇ വ്യോമസേനാംഗങ്ങളും റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കുന്നുണ്ട്.