ഭുവനേശ്വർ: ആന്ധ്രപ്രദേശിൽ തീവണ്ടി പാളം തെറ്റി 23 പേർ മരിച്ചു. 100ലധികം പേർക്ക് പരുക്കേറ്റു. ശനിയാഴ്ച രാത്രി 11 മണിയോയോടെയാണ് അപകടം നടന്നത്. ജഗ്ദല്പുര് – ഭുവനേശ്വര്‍ ഹിരാഖണ്ഡ് എക്സ്പ്രസാണ്ഒഡീഷയിലെ റായ്ഗഡയില്നിന്ന് 24 കിലോമീറ്റര്‍ അകലെ അപകടത്തിൽ പെട്ടത്. സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
തീവണ്ടിയുടെ 8 കോച്ചുകളും എന്‍ജിനും പാളംതെറ്റി. എന്ജിന് പുറമെ രണ്ട് ജനറല്‍ കോച്ചുകള്‍, രണ്ട് സ്ലീപ്പര്‍ കോച്ചുകള്‍, ഒരു എ.സി ത്രീടയര്‍ കോച്ച്, ഒരു എ.സി ടൂ ടയര്‍ കോച്ച്, ലഗേജ് വാന്‍ എന്നിവയാണ് പാളം തെറ്റിയത്.
ഹെൽപ്പ് ലൈൻ നമ്പറുകൾ
08500358610, 08500358712
റായ്ഗഡ:06856-223400, 06856-223500 (ബിഎസ്എൻഎൽ ലാന്റ് ലൈൻ), 09439741181, 09439741071(ബിഎസ്എൻഎൽ മൊബൈൽ), 07681878777 (എയർടെൽ)
വിശാഖപട്ടണം: 0891-2746344, 0891-2746330