ഇസ്ലാമാബാദ്: കശ്മീരിലെ രണ്ട് ജല വൈദ്യുത പദ്ധതികളുടെ നിര്‍മാണം ഇന്ത്യ നിര്‍ത്തിവെയ്ക്കണമെന്ന് പാകിസ്ഥാന്. വിദേശകാര്യത്തിനും ജല, ഊര്‍ജ കാര്യങ്ങള്‍ക്കുമുളള പാര്‍ലമെന്ററികാര്യ സമിതികളാണ് സംയുക്ത പ്രമേയത്തിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടത്.
ഝലം, ചിനാബ് നദികളിലെ കിഷന്‍ഗംഗ, റാറ്റില്‍ പദ്ധതികളുടെ നിര്‍മാണം നിര്‍ത്തിവെയ്ക്കണമെന്നാണ് ആവശ്യം. ഇന്‍ഡസ് ജല ഉടമ്പടിയിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ് ഇന്ത്യയുടെ നീക്കമെന്ന് പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു.
ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ കരാര്‍ സംബന്ധിച്ച് ഉടലെടുത്ത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ലോകബാങ്ക് തര്‍ക്കപരിഹാര കോടതി സ്ഥാപിച്ച് മദ്ധ്യസ്ഥം വഹിക്കണം. ഇന്‍ഡസ് ഉടമ്പടിയനുസരിച്ച് ഇത്തരത്തിലുളള പരിഹാരമാര്‍ഗം ലോകബാങ്കിന്റെ ഉത്തരവാദിത്വമാണെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ലോകബാങ്ക് വിഷയത്തില്‍ ഇടപെടുന്നതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ നിര്‍ത്തിവെയ്ക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
സമിതികളിലെ ഭരണ-പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെയാണ് പ്രമേയം അംഗീകരിച്ചത്. ഒരു തരത്തിലും ഇന്‍ഡസ് ജല ഉടമ്പടി ലംഘിക്കാന്‍ ഇന്ത്യയെ അനുവദിക്കില്ലെന്ന് സമിതികളില്‍ നല്കിയ വിശദീകരണത്തില്‍ പാക് വിദേശകാര്യ സെക്രട്ടറി ഐസാസ് ചൗധരി പറഞ്ഞു. തര്‍ക്കപരിഹാര സംവിധാനം ഒരുക്കണമെന്ന് ലോകബാങ്കിനോട് ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വിഷയത്തില്‍ പരിഹാരം വൈകിപ്പിക്കുകയെന്ന സമീപനമാണ് ഇന്ത്യ സ്വീകരിക്കുന്നത്. എന്നാല്‍ എത്രയും വേഗത്തിലുളള പരിഹാരമാണ് പാകിസ്ഥാന് ആവശ്യമെന്നും ഐസാസ് ചൗധരി വ്യക്തമാക്കി. കശ്മീരിലെ ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ജലവൈദ്യുത പദ്ധതികളുടെ നിര്‍മാണം നടത്തുന്നത്.