ചെന്നൈ : ജല്ലിക്കെട്ട് വിഷയത്തിൽ ഇടപെട്ടതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് തമിഴ്നാട് . പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് തമിഴ്നാട് മുഖ്യമന്ത്രി പനീർ ശെൽവം നന്ദി അറിയിച്ചത് .
പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ആർട്ടിക്കിൾ 213 അനുസരിച്ച് ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചത് പനീർ ശെൽവം കത്തിൽ വ്യക്തമാക്കി . എല്ലാ സുരക്ഷാ മാനദണ്ഡങ്ങളോടും കൂടി ജല്ലിക്കെട്ട് തമിഴ്നാട്ടിൽ നടക്കുമെന്നും കത്തിൽ പറയുന്നു.
ജല്ലിക്കെട്ട് വിഷയത്തിൽ തങ്ങൾക്ക് നൽകിയ പിന്തുണയ്ക്ക് തമിഴ്നാട് സർക്കാരിന്റെയും ജനങ്ങളുടെയും പേരിൽ നന്ദി അറിയിക്കുന്നതായി പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിക്കുന്നത് . തമിഴ്നാട്ടിലെ ജനങ്ങളുടെ സംസ്കാരവും പാരമ്പര്യവും ഉയർത്തിക്കൊണ്ട് എല്ലാ പൊങ്കലിനും ജല്ലിക്കെട്ട് നടക്കുമെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട് .
തമിഴ്നാടിന്റെ സാംസ്കാരിക പാരമ്പര്യത്തിൽ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ വ്യക്തമാക്കിയിരുന്നു . ഇത് സംരക്ഷിക്കാനാവശ്യമായ സാദ്ധ്യമായ എല്ലാ നടപടികളും കേന്ദ്രസർക്കാർ സ്വീകരിച്ചെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.