ചെന്നൈ: തമിഴ്നാട്ടിൽ ജെല്ലിക്കെട്ടും കാളപ്പോരും അനുവദിച്ചുള്ള ഓർഡിനൻസിൽ തമിഴ് നാടിന്റെ ചുമതലയുള്ള മഹാരാഷ്ട ഗവർണർ സി വിദ്യാസാഗർ റാവു ഒപ്പുവച്ചു. നേരത്തെ ഓർഡിനൻസിന് കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. ഓർഡിനൻസിന് അംഗീകാരം ലഭിച്ചതോടെ തമിഴാനാട്ടിൽ നാളെ ജല്ലിക്കെട്ട് നടക്കുമെന്നാണ് റിപ്പോർട്ട്.
നാളെ രാവിലെ മധുരയിൽ ജല്ലിക്കെട്ടിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി ഒ പനീർശെൽവം മധുരയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മന്ത്രിമാർ അടക്കമുള്ളവർ മധുരയിലെത്തുമെന്നും മുഖ്യമന്ത്രി ജെല്ലിക്കെട്ട് ഉദ്ഘാടനം നിർവഹിക്കുമെന്നുമാണ് റിപ്പോർട്ട്.
നേരത്തെ ജെല്ലിക്കെട്ട് സംബന്ധിച്ച പ്രശ്ന പരിഹാരത്തിന് എല്ലാ സഹായങ്ങളും ചെയ്യുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി പനീർശെൽവത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയിരുന്നു.