ജയ്സൽമർ: രാജസ്ഥാനിലെ ജയ്സൽമറിൽ റാണിഖേത് എക്സ്പ്രസ്സിന്റെ പത്തു കോച്ചുകൾ പാളം തെറ്റി. ട്രെയിൻ നമ്പർ 15014 കത് ഗോധാം – ജയ്സൽമർ എക്സ്പ്രസ്സാണ് പാളം തെറ്റിയത്. ഇന്നലെ രാത്രി 11.16നായിരുന്നു സംഭവം.
അതേസമയം അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് റെയിൽവേ നോർത്ത് വെസ്റ്റ് റീജിയൺ വക്താവ് തരുൺ ജയിൻ വ്യക്തമാക്കി. അപകടകാരണം വ്യക്തമല്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനായി ഒരു സംഘം മുതിർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തേത്തുടർന്ന് മറ്റൊരു തീവണ്ടിയിൽ യാത്രക്കാരെ കയറ്റി അയച്ചതായി റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.