തിരുവനന്തപുരം: കണ്ണൂര്‍ റേഞ്ച് ഐജി ദിനേന്ദ്ര കശ്യപിനെ സ്ഥലം മാറ്റിയതിന് പിന്നില്‍ സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ സമ്മര്‍ദ്ദമെന്ന് ആക്ഷേപം. സിപിഎമ്മിനെ ലക്ഷ്യം വച്ച് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പോലീസ് നിസ്സഹായരാണെന്ന് നേരത്തെ കശ്യപ് ആരോപിച്ചിരുന്നു.
ബിജെപി പ്രവര്ത്തകന് സന്തോഷിന്റെ കൊലപാതകം കൂടിയായതോടെ ഐജിയുടെ വാക്കുകള്‍ സത്യമെന്ന് തെളിഞ്ഞതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. അതേസമയം പകരം നിയമിച്ച മഹിപാല്‍യാദവ് ചാര്‍ജെടുക്കാന്‍ വൈകുമെന്നിരിക്കെ ആരോപണവിധേയനായ കണ്ണൂര്‍ എസ്.പി കെ.പി.ഫിലിപ്പിന്റെ കൈകളിലേക്ക് മാത്രമായി ഇനി ക്രമസമാധാന ചുമതല ഒതുങ്ങും.