തിരുവനന്തപുരം: കണ്ണൂർ റേഞ്ച് ഐജി ദിനേന്ദ്ര കശ്യപിനെ മാറ്റി. ക്രൈംബ്രാഞ്ച് ഐജി മഹിപാൽ യാദവാണ് പുതിയ കണ്ണൂർ റേഞ്ച് ഐജി.
രണ്ടുദിവസം മുമ്പാണ് മഹിപാൽ യാദവിനെ ക്രൈംബ്രാഞ്ച് ഐജിയായി നിയമിച്ചത്. ദിനേന്ദ്ര കശ്യപിന് ക്രൈംബ്രാഞ്ച് ഐജിയായാണ് പുതിയ നിയമനം.
സ്ഥാനമാറ്റം കണ്ണൂർ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണെന്നാണ് സൂചന.