ന്യൂഡൽഹി: നമ്മുടെ രാജ്യത്തിന്റെ സംസ്ക്കാരവും പാരമ്പര്യവും ലോകത്തിന് തന്നെ മാതൃകയാണെന്നും അതിൽ നാം അഭിമാനിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കച്ചിൽ ചേർന്ന വിനോദം, കായികം, സാംസ്കാരികം വകുപ്പുകളുടെ സെക്രട്ടറിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് മുഖേനെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ കലയും പാരമ്പര്യവുമെല്ലാം വ്യത്യസ്തമാണ് ഇത് ലോകത്തിനു പകർന്നു നൽകണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് അദേഹം സമ്മേളനത്തിൽ സംസാരിച്ചത്.
കായിക രംഗത്തെ വളർച്ചയ്ക്ക് അടിസ്ഥാന സൗകര്യം മാത്രം പോര മറിച്ച് ക്രിക്കറ്റിനുള്ളതുപോലെ അനുയോജ്യമായ സാഹചര്യവും സുപ്രധാനമായ കാര്യമാണ്.
രാജ്യത്തെ ഭൂരിഭാഗം വരുന്ന ജനസംഖ്യയും യുവ തലമുറയുടേതാണ്. അവരാണ് നാളെ നമ്മുടെ രാജ്യത്തെ നയിക്കേണ്ടത്. കായിക രംഗത്ത് ക്രിക്കറ്റിനേക്കാൾ ഉപരി പലതും നേടിയെടുക്കാൻ നമ്മുടെ രാജ്യത്തിന് സാധിക്കും.
ജില്ലാ തലത്തിൽ തന്നെ കഴിവുകൾ മനസിലാക്കി കായിക താരങ്ങളെ ഉയർത്തി കൊണ്ടു വരണം എന്നാൽ മാത്രമെ കായിക രംഗത്ത് മികച്ച നേട്ടം കൈ വരിക്കാൻ സാധിക്കു വെന്നും പ്രധാനമന്ത്രി പറഞ്ഞു.