ചെന്നൈ : ജല്ലിക്കെട്ടിനു പിന്തുണയുമായി സ്റ്റൈൽമന്നൻ രജനീകാന്തും ഉലകനായകൻ കമലഹാസനും രംഗത്തെത്തി . പ്രക്ഷോഭത്തെ പിന്തുണച്ച് നടികർ സംഘം നടത്തിയ പരിപാടിയിലാണ് ഇരുവരും പങ്കെടുത്തത്.
അജിത്ത് , തൃഷ , സൂര്യ , ധനുഷ് തുടങ്ങിയവരും പ്രക്ഷോഭത്തിനെ പിന്തുണച്ച് കൊണ്ട് പങ്കെടുത്തു. നേരത്തെ എ ആർ റഹ്മാനും ജല്ലിക്കെട്ടിനെ അനുകൂലിച്ച് കൊണ്ട് ഉപവാസമിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നടികർ സംഘം പ്രസിഡന്റ് നാസറിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വിശാൽ , കാർത്തി , പൊൻ വണ്ണൻ തുടങ്ങിയവരും നിരവധി പ്രശസ്ത സിനിമാതാരങ്ങളും പങ്കെടുത്തു.
സിനിമ മേഖലയിലെ സാങ്കേതിക പ്രവർത്തകരും ജല്ലിക്കെട്ടിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട് . തമിഴ് സംസ്കാരത്തിന്റെ പ്രതീകമായ ജല്ലിക്കെട്ട് അപകടത്തിലാണെന്ന് നാസർ അഭിപ്രായപ്പെട്ടു. യുവാക്കളുടെ പ്രക്ഷോഭത്തിന് പൂർണ പിന്തുണ നൽകുന്നതായും അദ്ദേഹം വ്യക്തമാക്കി.