ന്യൂഡൽഹി : കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കീറിയ കുർത്ത തയ്പ്പിക്കാൻ നൂറു രൂപ സംഭാവന നൽകി അഭിഭാഷകൻ . ദിനേഷ് കുമാർ ദീക്ഷിതെന്ന അഭിഭാഷകനാണ് രാഹുൽ ഗാന്ധിക്ക് 100 രൂപ അയച്ചു കൊടുത്തത്. ഇന്നലെ ഗാസിയാബാദിൽ നിന്ന് മറ്റൊരാളും രാഹുലിന് 100 രൂപ അയച്ചു കൊടുത്തിരുന്നു.
റിഷികേശിൽ കോൺഗ്രസ് നടത്തിയ റാലിയിൽ വച്ചാണ് തന്റെ കീറിയ കുർത്ത രാഹുൽ ഉയർത്തിക്കാട്ടിയത് . രാഹുലിന്റെ ദാരിദ്ര്യവും നോട്ട് അസാധുവാക്കലിനെ തുടർന്ന് വിദേശ യാത്രകളുൾപ്പെടെ തീരെ ചെറിയ തുകയ്ക്ക് നടത്തേണ്ടി വന്നത് മനസ്സിലാക്കുന്നുവെന്നും രൂപയ്ക്കൊപ്പം അയച്ച കത്തിൽ ദിനേഷ് കുമാർ സൂചിപ്പിച്ചിട്ടുണ്ട്.
തന്റെ കുർത്ത കീറിയതാണെന്നും ഇത് തന്നെ ഒട്ടും അലോസരപ്പെടുത്തുന്നില്ലെന്നുമാണ് രാഹുൽ ഋഷികേശിൽ പറഞ്ഞത് . എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നിങ്ങൾക്കിങ്ങനെ കാണാൻ കഴിയില്ലെന്നും രാഹുൽ പറഞ്ഞു. ഇതെത്തുടർന്ന് സാമൂഹ്യമാദ്ധ്യമങ്ങളിലും മറ്റും രാഹുലിനെതിരെ പരിഹാസങ്ങൾ നിറഞ്ഞിരുന്നു .