ന്യൂഡൽഹി : ജല്ലിക്കെട്ടിന് തമിഴ്മക്കൾക്കൊപ്പം എ ആർ റഹ്മാനും . ജല്ലിക്കെട്ട് നിരോധിച്ചതിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിന് തന്റെ പിന്തുണയെന്ന് എ ആർ റഹ്മാൻ ട്വിറ്ററിലൂടെയാണ് അറിയിച്ചത് . നാളെ ഉപവാസമിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
സിനിമ അഭിനേതാക്കളുടെ സംഘടനയായ നടികർ സംഘവും ജല്ലിക്കെട്ടിനെ പിന്തുണച്ച് ഉപവാസമിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട് . ജല്ലിക്കെട്ട് നിരോധിച്ചതിനെതിരെ കഴിഞ്ഞ രണ്ട് ദിവസമായി വൻ പ്രതിഷേധമാണ് തമിഴ്നാട്ടിൽ നടക്കുന്നത് .
തമിഴരുടെ സാംസ്കാരിക പാരമ്പര്യങ്ങളിൽ ഒന്നായ ജല്ലിക്കെട്ട് മൃഗങ്ങളോടുള്ള പീഡനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നിരോധിച്ചത് .