ഇടുക്കി : പ്രണയബന്ധത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ ബിയറു കുപ്പികൊണ്ട് തലക്ക് അടിയേറ്റ് ചികിത്സയിലായിരുന്ന ബിരുദ വിദ്യാര്‍ത്ഥി മരിച്ചു. മൂലമറ്റം സെന്റ് ജോസഫ് കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അര്‍ജുനാണ് ഇന്ന് വൈകിട്ടോടെ മരിച്ചത്. സംഭവത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയായ യുവാവിനെതിരെ പോലീസ് കേസെടുത്തു.
മൂലമറ്റം സെന്റ് ജോസഫ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ അര്‍ജുനെ ഇന്നലെ ഉച്ചയോടെയാണ് തലക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പ്രണയ ബന്ധത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അര്‍ജുന്റെ മരണത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയുടെ വീട്ടില്‍ നേരിട്ടെത്തി ബന്ധുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കെ പെണ്‍കുട്ടിയുടെ സഹോദരന് കുപ്പികൊണ്ട് അര്‍ജുന്റെ തലക്കടിക്കുകയായിരുന്നു. അടിയേറ്റ അര്ജുന് പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും തിരികെ മടങ്ങുന്നതിനിടയില്‍ ബൈക്കില്‍ നിന്ന് വീഴുകയും നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. അര്‍ജുനെ കുപ്പികൊണ്ടടിച്ച സഹോദരനെതിരെ പോലീസ് കേസെടുത്തു