ജമ്മുകശ്മീർ: കശ്മീരി പണ്ഡിറ്റുകളെ തിരികെയെത്തിക്കുന്നതിനുളള സാഹചര്യമൊരുക്കുന്നതു സംബന്ധിച്ച പ്രമേയം ജമ്മു കശ്മീർ നിയമസഭ ഐകകണ്ഠേന പാസാക്കി. കശ്മീരി പണ്ഡിറ്റുകളെക്കൂടാതെ താഴ്വരയിൽ നിന്നും പലായനം ചെയ്ത മറ്റ് അഭയാർത്ഥികളെയും തിരിച്ചെത്തിക്കുന്നതിന് സഭ തീരുമാനമെടുത്തു.
രാവിലെ സഭ ചേർന്നയുടൻ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുളളയാണ് പ്രമേയം സംബന്ധിച്ച ചർച്ചയാരംഭിച്ചത്. പ്രമേയം കക്ഷിരാഷ്ട്രീയങ്ങൾക്കുപരിയായി അംഗീകരിക്കപ്പെടുകയായിരുന്നു.
കശ്മീരി പണ്ഡിറ്റുകൾ താഴ്വരയിൽ നിന്നും പലായനം ചെയ്തിട്ട് 27 വർഷങ്ങളായെന്ന് നാഷണൽ കോൺഫറൻസിന്റെ വർക്കിംഗ് പ്രസിഡന്റ് സഭയിൽ വ്യക്തമാക്കി. ശബ്ദവോട്ടോടെയാണ് പ്രമേയം അംഗീകരിക്കപ്പെട്ടത്.