കട്ടക്ക്: ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ഒഡീഷയിലെ കട്ടക്കിൽ നടക്കും. തുടർച്ചയായ രണ്ടാം ജയത്തോടെ പരമ്പര നേടാനുറച്ചാണ് വിരാട് കോഹ്ലിയും സംഘവും ഇറങ്ങുന്നത്. പൂനെയിൽ ഇംഗ്ലണ്ടിനെതിരെ നേടിയ തകർപ്പൻ ജയം ടീം ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരുന്നുണ്ട്.
നായകൻ വിരാട് കോഹ്ലി, കേദാർ ജാദവ് എന്നിവരുടെ മിന്നുന്ന ഫോമിലാണ് ടീമിന്റെ പ്രതീക്ഷ. ബൗളിംഗ് നിരയിൽ ആർ അശ്വിന് പകരം അമിത് മിശ്ര ഇടം പിടിച്ചേക്കും.
ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ 350 റൺസ് സ്കോർ ചെയ്തിട്ടും പ്രതിരോധിക്കാനാകാത്തത് ഇംഗ്ലണ്ടിനെ അലട്ടുന്നുണ്ട്.
കട്ടക്കിൽ ഉച്ചയ്ക്ക് ഒന്നരയ്ക്ക് മത്സരം ആരംഭിക്കും.