ലഖ്നൗ : ഉത്തർപ്രദേശിൽ അഖിലേഷ് യാദവ് വിഭാഗത്തിനൊപ്പം തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് കോൺഗ്രസ് . സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അഖിലേഷ് യാദവിനെ ഉയർത്തിക്കാട്ടുമെന്നും കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി.
സഖ്യത്തെ സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ ഉടൻ തീരുമാനിക്കും. ബീഹാർ മോഡലിൽ മഹാസഖ്യത്തിനുള്ള സാദ്ധ്യതയും പരിശോധിക്കുമെന്നും ആസാദ് പറഞ്ഞു .ബിഎസ്പിയിൽ നിന്ന് പുറത്താക്കപ്പെട്ട എം എൽ എ അമർ പാൽ ശർമ്മയെ അദ്ദേഹം കോൺഗ്രസ് അംഗത്വം നൽകി സ്വീകരിച്ചു.
അതേ സമയം മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന ചുമതലയിൽ നിന്ന് താൻ ഒഴിയുകയാണെന്ന് മുൻ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് വ്യക്തമാക്കി. ഒരേ സഖ്യത്തിന് രണ്ട് മുഖ്യമന്ത്രി സ്ഥാനാർത്ഥികൾ നടപ്പുള്ള കാര്യമല്ലെന്ന് അവർ ചൂണ്ടിക്കാട്ടി . എസ് പി കോൺഗ്രസ് സഖ്യത്തെപ്പറ്റിയുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവർ.