ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരം നവജ്യോത് സിംഗ് സിദ്ധു കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ പാര്‍ട്ടി ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി സിദ്ധു കൂടിക്കാഴ്ച നടത്തി. രാഹുലിന്റെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച.
സിദ്ധുവിനെ ഷാള്‍ അണിയിച്ചാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചത്. നാളെ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് വെച്ചാകും ഔദ്യോഗികമായി സിദ്ധു കോണ്‍ഗ്രസില്‍ ചേരുകയെന്നാണ് വിവരം. ജൂലൈയില്‍ ബിജെപി വിട്ട ശേഷം സിദ്ധുവിന്റെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലായിരുന്നു. സ്വന്തം പാര്‍ട്ടി ഉണ്ടാക്കാന്‍ നോക്കിയെങ്കിലും വിജയിച്ചില്ല.
ആം ആദ്മി പാര്‍ട്ടിക്കൊപ്പം ചേരുമെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നെങ്കിലും പിന്നീട് കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ നടത്തുകയായിരുന്നു. പഞ്ചാബ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സിദ്ധുവിനെ കോണ്‍ഗ്രസ് ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്.