ന്യൂഡൽഹി: ചോ രാമസ്വാമിയുടെ വിമർശനങ്ങളിലെ നർമ്മബോധം അദ്ദേഹത്തിന്റെ വിമർശനങ്ങൾക്കു വിധേയരായവർക്കു പോലും പ്രിയങ്കരമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തുഗ്ലക്ക് മാസികയുടെ 47ആം വാർഷികം വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
തന്റെ സ്വകാര്യ നഷ്ടങ്ങളിലൊന്നാണ് രാമസ്വാമിയെന്ന് അദ്ദേഹം അനുസ്മരിച്ചു. ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്ര്യം ചോയുടെ വിമർശനങ്ങൾ ഉൾപ്പെടുത്താതെ രേഖപ്പെടുത്തുക അസാദ്ധ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.