പഞ്ചാബ്: പഞ്ചാബ് മുൻ മുഖ്യമന്ത്രിയും ശിരോമണി അകാലിദൾ നേതാവുമായിരുന്ന സുർജിത് സിംഗ് ബർണാല അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളേത്തുടർന്ന് ചണ്ഡിഗഢിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യൂക്കേഷനിൽ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന് 91 വയസ്സായിരുന്നു.
ആന്ധ്രാപ്രദേശ്, തമിഴ്നാട്, ഉത്തരാഖണ്ഡ്, എന്നിവിടങ്ങളിൽ ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുളള അദ്ദേഹം ആന്റമാൻ നിക്കോബാർ ദ്വീപുകളിലെ ലഫ്റ്റനന്റ് ഗവർണറായും, 1985 മുതൽ 1987 വരെ പഞ്ചാബ് മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1942ലെ ക്വിറ്റ് ഇന്ത്യാസമരത്തിൽ പങ്കെടുത്തിട്ടുണ്ട്. അമൃത്സറിലെ ഗുരുനാനാക്ക് ദേവ് യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിൽ നിർണ്ണായകപങ്കു വഹിച്ചിട്ടുളളയാളാണ് ഇദ്ദേഹം.