റിയാദ്: സൗദി അറേബ്യയിൽ ഞായറാഴ്ച മുതൽ പൊതുമാപ്പ് പ്രഖ്യാപിച്ചു. അനധികൃതമായി രാജ്യത്തു താമസിക്കുന്നവർക്കും, വിസ കാലാവധി പൂർത്തിയായിട്ടും മടങ്ങിപ്പോകാത്തതിനേത്തുടർന്ന് കുടുങ്ങിപ്പോയവർക്കും രാജ്യം വിട്ടു പോകുവാനുളള അവസരമാണിത്.
മൂന്നു മാസത്തേക്കാണ് പൊതുമാപ്പ് പ്രാബല്യത്തിലുണ്ടാവുക. ക്രിമിനൽ കുറ്റകൃത്യങ്ങൾ, ട്രാഫിക്ക് നിയമലംഘനങ്ങൾ എന്നിവയിൽപ്പെട്ട് ജയിലിൽ കഴിയുന്നവർ ഒഴികെ മറ്റു കുറ്റകൃത്യങ്ങളിൽ ജയിൽ ശിക്ഷയനുഭവിക്കുന്നവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം.