ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ചെൽസി-ലെസ്റ്റർ സിറ്റി പോരാട്ടം. ജയം തുടരാനായി നീലപ്പട കളത്തിലിറങ്ങുമ്പോൾ, നിലയുറപ്പിക്കുകയാണ് ലെസ്റ്ററിന്റെ ലക്ഷ്യം. ചെൽസിക്കെതിരായ കഴിഞ്ഞ 9 മൽസരങ്ങളിൽ ഒന്നിൽ മാത്രമാണ് ലെസ്റ്റർ ജയം കണ്ടത്.
ടോട്ടൻ ഹാമിനെതിരെയുള്ള പരാജയത്തിന്റെ ക്ഷീണമകറ്റാനായിരിക്കും ചെൽസിയുടെ ശ്രമം. മൂന്ന് ദിവസം പരിശീലനത്തിന് ഹാജരാകാതിരുന്ന സ്ട്രൈക്കർ ഡീഗോ കോസ്റ്റയെ ഒഴിവാക്കിയാണ് ചെൽസി കളിക്കളത്തിലിറങ്ങുന്നത്.