ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ സസ്പെന്ഷന് കായികമന്ത്രാലയം പിന്‍വലിച്ചു. കോമണ്‍വെല്‍ത്ത് അഴിമതിക്കേസില്‍ ആരോപണവിധേയരായ സുരേഷ് കല്‍മാഡിയെയും അഭയ് സിംഗ് ചൗട്ടാലയെയും ലൈഫ് പ്രസിഡന്റുമാരാക്കാനുളള തീരുമാനം റദ്ദാക്കിയതിനെ തുടര്‍ന്നാണ് സസ്പെന്ഷന് പിന്‍വലിച്ചത്. വിവാദ തീരുമാനത്തെ തുടര്‍ന്ന് ഡിസംബര്‍ 30 നാണ് കേന്ദ്ര കായിക മന്ത്രാലയം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് വിലക്കേര്‍പ്പെടുത്തിയത്.
രാജ്യത്തെ കായിക മേഖലയുടെ വികസനം മുന്‍നിര്‍ത്തിയാണ് അസോസിയേഷന്റെ സസ്പെന്ഷന് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംഘടനയുടെ ധാര്‍മിക മൂല്യവും ഉന്നത നിലവാരവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുളള പ്രവര്‍ത്തനങ്ങളാകണം ഭാവിയില്‍ നടപ്പാക്കേണ്ടതെന്നും കായികമന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മന്ത്രാലയത്തിന്റെ തീരുമാനത്തെ ഐഒഎ പ്രസിഡന്റ് എന്‍. രാമചന്ദ്രന് സ്വാഗതം ചെയ്തു. കല്‍മാഡിയെയും അഭയ് ചൗട്ടാലയെയും ലൈഫ് പ്രസിഡന്റുമാരാക്കിയ തീരുമാനം സാങ്കേതികമായി നിലനില്‍ക്കില്ലെന്ന് മന്ത്രാലയത്തിന്റെ കാരണം കാണിക്കല്‍ നോട്ടീസിന് നല്കിയ മറുപടിയില്‍ ഐഒഎ വ്യക്തമാക്കിയിരുന്നു.