ഇസ്ലാമാബാദ്: തീക്കൊളളി കൊണ്ടു തല ചൊറിയുകയെന്നത് നമ്മുടെ സംസാരഭാഷയിലെ ഒരു പ്രയോഗമാണ്. എന്നാൽ തീക്കൊളളിയല്ല, മറിച്ച് തീ കൊണ്ടു തന്നെ തലയിൽ ഒരൽപ്പം പണിയായാലോ? പാകിസ്ഥാനിലെ ഒരു ബാർബർ ഷോപ്പിലെ വിചിത്രമായ മുടിവെട്ടലിനേക്കുറിച്ചുളള വാർത്തയും ചിത്രങ്ങളുമാണ് പാക് മാദ്ധ്യമപ്രവർത്തകനായ ഒമർ ആർ ഖുറേഷി പുറത്തു വെട്ടിരിക്കുന്നത്.
ഇവിടെ മുടിവെട്ടൽ കത്രികയും ചീർപ്പുമുപയോഗിച്ചാണെന്നു കരുതിയെങ്കിൽ തെറ്റി. സാക്ഷാൽ തീ തന്നെയാണ് മുടിയുടെ നീളം കുറയ്ക്കാൻ ഉപയോഗിക്കുന്നത്. ആദ്യം ഒരുതരം പൊടിയും ദ്രാവകവും മുടിയിൽ തേച്ചു പിടിപ്പിക്കുന്ന ബാർബർ, അതിനു ശേഷം തലയിൽ തീ വയ്ക്കുകയാണ്! സംശയിക്കണ്ട, തീ തന്നെ!
അതിനു ശേഷം തീയാളിക്കത്തുന്ന മുടി ചീകിയൊതുക്കുന്നു. മാദ്ധ്യമപ്രവർത്തകൻ പുറത്തു വിട്ട 2 മിനുട്ട് ദൈർഘ്യമുളള വീഡിയോയിൽ ആദ്യഘട്ടത്തിനു ശേഷം ഇതു വീണ്ടും ആവർത്തിക്കുന്നതായും കാണാം. എന്തായാലും ഈ മുടിവെട്ടലിന്റെ ഗുണമെന്തെന്നോ എത്ര പേർ സ്വന്തം തല പുകച്ച് ഈ ഏർപ്പാടിനു നിൽക്കുമെന്നോ വ്യക്തമല്ല.
വീഡിയോ കാണാം
Apparently this Pakistani hair stylist's routine includes setting the client's hair on fire – literally! pic.twitter.com/gWmBOZE06q
— omar r quraishi (@omar_quraishi) January 12, 2017